ഇന്ത്യ വീണ്ടും ജയിച്ചു’: മോദിയുടെ ആദ്യ പ്രതികരണം

0

ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാംതവണയും അധികാരത്തിലേറുന്നതിന്റെ ആഹ്ലാദം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വീണ്ടും ജയിച്ചു എന്ന് ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പങ്കുവെച്ചത്.അധികാരത്തിലേറാൻ വേണ്ട കേവല ഭൂരിപക്ഷവും ബിജെപി മറികടന്ന സാഹചര്യത്തിലാണ് മോദി ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ഒന്നിച്ചുവളരാം, ഒരുമിച്ച് സമൃദ്ധി നേടാം, എല്ലാവരും ഒന്നിച്ച് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാം. ഇന്ത്യഇന്ത്യയെ സൃഷ്ടിക്കാം. ഇന്ത്യ വീണ്ടും വിജയിച്ചു”. ഇതാണ് മോദിയുടെ ട്വീറ്റ്. എന്‍.ഡി.എ രണ്ടാംതവണയും അധികാരത്തിലെത്തുന്നത്. ആകെ 351 സീറ്റുകളിലാണ് എന്‍.ഡി.എയുടെ മുന്നേറ്റം. യു.പി.എ. 89 സീറ്റുകളിലും മറ്റുള്ളവര്‍ 102 സീറ്റുകളിലും ഒതുങ്ങിപ്പോവുകയായിരുന്നു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം അഞ്ചരയ്ക്കു ചേരും. 26നു പുതിയ സർക്കാർ അധികാരമേൽക്കുമെന്നാണ് സൂചന.