പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച: കേസ് ഇന്ന് സുപ്രീംകോടതിയിൽ

0

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം പഞ്ചാബിലെ റോഡിൽ കുടുങ്ങിയ സംഭവത്തിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷണമാവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. വീഴ്ച അന്വേഷിക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരും നിയോഗിച്ച സമിതികളുടെ നടപടികൾ തിങ്കളാഴ്ചവരെ നിർത്തിവെക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം തേടി ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പഞ്ചാബ് ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും സസ്പെൻഡ് ചെയ്യണമെന്നും ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.