![pk-sinha.jpg.image.845.440](https://i0.wp.com/www.pravasiexpress.com/wp-content/uploads/2021/03/pk-sinha.jpg.image_.845.440.jpg?resize=696%2C362&ssl=1)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി.കെ സിൻഹ രാജിവച്ചു. സ്വകാര്യ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. ഉത്തർപ്രദേശ് കേഡറിലെ 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.തിങ്കളാഴ്ച വൈകിട്ടോടെയാണ് രാജി വച്ചത്.
പി.കെ സിൻഹയെ 2019ലാണ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്. ഒന്നാം മോദി സർക്കാരിൽ ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു സിൻഹ. 2019ൽ വിരമിച്ച സിൻഹയെ പ്രത്യേക പോസ്റ്റ് നൽകിയാണ് നിയമിച്ചത്. മോദിയുടെ കാലാവധി തീരുന്നതുവരെയായിരുന്നു ചുമതല നൽകിയത്.