മഴവില്‍ക്കുതിര

0

അവന്‍ വെളിച്ചം പോലെ
സുതാര്യതീക്ഷ്ണമായിരുന്നു.
പ്രണയതപ്തമായൊരു മുറിവിന്‍റെ
രക്തനിറം പേറിയിരുന്നു.
ഉടലില്‍ ആഹ്ലാദം തിരയടിച്ചിരുന്നു.
കുഞ്ചിരോമങ്ങളില്‍
നഷ്ടങ്ങളും സ്വപ്നങ്ങളും ഇണ ചേര്‍ന്നിരുന്നു.

കണ്ണുകളില്‍ ലഹരിയുടെ നുര
പ്രതീക്ഷയുടെ പച്ച.
അവന്‍ ആസക്തിയുടെ രൌദ്രവേഗം..
ഭീതിയുടെ കറുത്ത് തണുത്ത കുളമ്പടി..
വീണ്ടുമൊരിക്കല്‍ക്കൂടി…
പിടി തരാതെ..
എന്‍റെ മഴവില്‍ക്കുതിര….

(Published in pravasiexpress Vishu Magazine 2017)