ഗതാഗത നിയമം ലംഘിച്ച സ്കൂട്ടർ യാത്രക്കാരന്റെ രേഖകൾ തപ്പിയ പൊലീസുകാരനു ലഭിച്ചത് അണലി...!

ഗതാഗത നിയമം ലംഘിച്ച സ്കൂട്ടർ യാത്രക്കാരന്റെ രേഖകൾ തപ്പിയ പൊലീസുകാരനു ലഭിച്ചത് അണലി...!
777303_061015-kgo-rattlesnake-img

തലശ്ശേരി: ഗതാഗത നിയമം ലംഘിച്ചു പാഞ്ഞു വന്ന സ്കൂട്ടർ യാത്രക്കാരന്റെ രേഖകൾ തപ്പിയ പൊലീസുകാരനു ലഭിച്ചത് അണലി. 3 ദിവസം മുൻപ് റെയിൽവേ സ്‌റ്റേഷൻ പാർക്കിങ് ഏരിയയിൽ സ്കൂട്ടർ നിർത്തിയിട്ട് പയ്യന്നൂരിൽ കല്യാണ സദ്യ ഒരുക്കാൻ പോയ കതിരൂർ അഞ്ചാം മൈൽ സ്വദേശിയുടേതാണ് സ്കൂട്ടർ. സംഗമം ജംക്‌ഷനിലാണു സംഭവം.

ഇയാൾ തലശ്ശേരി സറ്റേഷനിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് നിയമലംഘനം ശ്രദ്ധയിൽപ്പെട്ട തലശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കൈ കാട്ടിയത്. രേഖകൾ ആവശ്യപ്പെട്ട പൊലീസുകാരനും സ്കൂട്ടർ ഓടിച്ച യുവാവും ഒരുമിച്ചാണ് സീറ്റുപൊക്കി നോക്കിയത്. സെക്കൻഡുകൾക്കകം ഇരുവരും പാമ്പ് എന്നു വിളിച്ചുകൂവി ഓടിമാറി. ഇതു കേട്ടതോടെ നാട്ടുകാർ കൂടി. ഒടുവിൽ അരമണിക്കൂറിലേറെ പണിപ്പെട്ടാണ് വണ്ടിയിൽ നിന്നു പാമ്പിനെ ഒഴിവാക്കിയത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം