റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ പോലീസുകാരൻ തല്ലി തകർത്തു; വീഡിയോ വൈറൽ

1

ചെന്നൈ: റോഡരികില്‍ പാര്‍ക്ക് ചെയ്‍ത സ്‍കൂട്ടറിനെ പോലീസുകാരൻ തല്ലി തകർക്കുന്ന വീഡിയോ വൈറലാകുന്നു. ചെന്നൈ മറീന ബീച്ചിന് സമീപത്തെ റോഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. റോഡരികിൽ പാർക്ക് ചെയ്ത സ്കൂട്ടർ ഉടമയുടെ മുന്നിൽവെച്ച് പൊലീസുകാരൻ തല്ലി തകർത്തത്.സംഭവം പുറത്തായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിഐപിയുടെ അകമ്പടി വാഹനങ്ങൾ കടന്നുപോകുന്നതിന് മുൻപ് റോഡ് ക്ലിയറാക്കണമായിരുന്നു. ഇതിനായി പെട്രോളിങ്ങിന് വന്ന പൊലീസുകാരന് റോഡരികിലെ സ്കൂട്ടർ കണ്ടതും ദേഷ്യംപിടിച്ചു. ലാത്തിയെടുത്ത് സ്കൂട്ടറിൽ തലങ്ങും വിലങ്ങും അടിച്ചു. വാഹനത്തിന്‍റെ ഡാഷ് ബോര്‍ഡും മറ്റും തല്ലിത്തകര്‍ന്നതും വിഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കകം ഉടമ ഓടിയെത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈ സമയം മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ കാഴ്ചക്കാരനായി നില്‍ക്കുന്നുണ്ട്.

എതിര്‍പ്പൊന്നും കൂടാതെ ഉടമയായ യുാവവ് സ്‍കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി മുന്നോട്ട് നീങ്ങുന്നതിനിടയിലും പൊലീസുകാരന്‍ വാഹനത്തിന്‍റെ വശങ്ങളില്‍ ആഞ്ഞടിക്കുന്നതും വീഡിയോയില്‍ കണാം. സംഭവത്തിനിടെ ഒരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വിഡിയോ വൈറലായതോടെ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികൾ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.