ശ്രീനഗറിൽ ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

0

ശ്രീനഗര്‍: ശ്രീനഗറില്‍ ഭീകരവാദികളുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യുവരിച്ചു. കോണ്‍സ്റ്റബിള്‍ തൗസിഫ് അഹമ്മദാണ് (29) കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ബട്മാലുവിലെ വീടിന് സമീപത്തുവെച്ച് തൗസിഫ് അഹമ്മദിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിഎത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പ്രദേശം പൊലീസ് അടച്ചു. ഭീകരവാദികൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പൊലീസുകാരന്റെ മരണത്തിൽ നാഷണൽ കോൺഫറൻസ് അനുശോചനം അറിയിച്ചു.