ഏറ്റവും കൂടുതൽ പേർ കണ്ട ഓണപ്പൂക്കളം ഇനി മുംബൈ നഗരത്തിന് സ്വന്തം

0

പൂക്കളം ഇല്ലാതെന്തു ഓണമാണ് നമ്മള്‍ക്ക്. എന്നാല്‍ ഇക്കുറി ഏറ്റവും വലിയ പൂക്കളം ഒരുക്കിയത് കേരളത്തിലല്ല. അങ്ങ് മുംബൈയിലാണ്. മുംബൈ റെയിൽവേ സ്റ്റേഷനിൽ ഭീമൻ പൂക്കളമൊരുക്കിയാണ് മുംബൈ മലയാളി സംഘടന കേരളത്തിന്റെ അഭിമാനമായത്.

ഈ വർഷവും ഏറ്റവും കൂടുതൽ ജനങ്ങൾ കണ്ട ഓണ പൂക്കളം എന്ന പേരാണ് മുംബൈ നഗരം സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയിലെ തിരക്കേറിയ ഛത്രപതി ശിവാജി ടെർമിനൽ റെയിൽവേ സ്‌റേഷനിലാണ് ഭീമൻ പൂക്കളമൊരുക്കിയിരിക്കുന്നത്. ദിവസേന ഏകദേശം 40 ലക്ഷം യാത്രക്കാരാണ് സി എസ് ടി സ്‌റേഷനിലൂടെ യാത്ര ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 25 ലക്ഷം ജനങ്ങളാണ് രണ്ടു ദിവസമായി പൂക്കളം കണ്ടെതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ഒരു സെക്കൻഡിൽ എണ്ണൂറോളം ആളുകൾ പൂക്കളം കണ്ടുകൊണ്ടിരിക്കുകയാണെന്നാണ് റെയിൽവേ അധികാരികൾ അവകാശപ്പെടുന്നത്.