വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കും ഈ ഗാനം; കാളിദാസന്‍ ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രത്തിലെ ഗാനം വന്‍ ഹിറ്റ്

0

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നു. കാളിദാസന്‍ ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രമെന്ന പ്രതേകതയും ചിത്രത്തിനുണ്ട് .പൂമരം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്

ഗാനം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ഇത് വന്‍ പ്രചാരം നേടുകയും ചെയ്തു .ഞാനും ഞാനുമെന്റാളും എന്നു തുടങ്ങുന്ന ലളിത സുന്ദര വരികള്‍ക്കൊപ്പം അലിഞ്ഞു ചേരാന്‍ കഴിയുന്ന ഈണം തന്നെയാണ് ഇതിന്റെ പ്രത്യേകത. ഗാനം ഈണമിട്ട് ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്.കോളേജ് പശ്ചാത്തലത്തിലുള്ള പ്രണയവും സമരവും യൗവന മുഹൂര്‍ത്തങ്ങളുമാണ് ചിത്രമെന്ന് സൂചന നല്‍കുന്നതാണ് ആദ്യ ഗാനം. മഹാരാജാസ് കോളേജ് പശ്ചാത്തലമാക്കി കോളേജ് കലോല്‍സവത്തിന്റെ കഥ പറയുന്ന സിനിമയാണ് പൂമരം എന്നും സൂചനയുണ്ട്.കുഞ്ചാക്കോ ബോബനും മീര ജാസ്മിനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് കാളിദാസിന്റെ നായകനായുള്ള ആദ്യ മലയാള ചിത്രം തിയറ്ററുകളിലെത്തുക. ജ്ഞാനമാണ് ക്യാമറ.ലൈം ലൈറ്റ് സിനിമാസാണ് പൂമരം നിര്‍മ്മിച്ചിരിക്കുന്നത്. പ്രഭുവിനൊപ്പം മീന്‍ കുഴമ്പും മണ്‍പാനയും എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാളിദാസന്‍ നായകനായി അരങ്ങേറ്റം കുറിച്ചത്.