പൂമരം ചായുന്ന ട്രോളുകള്‍

0
poomaram troll

നടന്‍ ജയറാമിന്‍റെ മകന്‍ ആദ്യമായി മലയാളത്തില്‍ നായകനായി എത്തുന്ന ചിത്രം പൂമരത്തിലെ പാട്ട് കേള്‍ക്കാത്തവരായി ആരും ഉണ്ടാകില്ല. ഞാനും ഞാനുമെന്‍റാളും ആ നാല്പത് പേരും ചേര്‍ന്ന് ഉണ്ടാക്കിയ പൂമരത്തിന് പിന്നാലെയാണ് എല്ലാവരും ഇപ്പോള്‍. പ്രത്യേകിച്ച് യുവതലമുറ.എന്നാല്‍ ഇവരോടൊപ്പം തന്നെ ഈ പാട്ടിന് പിന്നാലെ കൂടിയ വേറൊരു സംഘം കൂടിയുണ്ട്. മറ്റാരുമല്ല ട്രോളന്മാരാണ് ആ സംഘം. പൂമരത്തെ പിടിച്ച് കുലുക്കി ഇവര്‍ പടച്ച് വിടുന്ന ട്രോളുകള്‍ക്ക് ഇപ്പോള്‍ ഒരു ആരാധകന്‍ കൂടിയുണ്ട്.  കാളിദാസ് തന്നെയാണ് ആ ആരാധകന്‍. സ്വന്തം ഫെയ്സ് ബുക്ക് പേജിലേക്ക് ഈ ട്രോളുകള്‍ കാളിദാസ് ഷെയര്‍ ചെയ്തിട്ടുണ്ട്. ട്രോളുകള്‍ക്ക് പുറമെ ഈ പാട്ട് പാടി വീഡിയോയാക്കിയ നിരവധി പേരുടെ വീഡിയോകളും കാളിദാസ് ഷെയര്‍ ചെയ്തുകഴിഞ്ഞു.

എബ്രിഡ് ഷൈനാണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍. മീരാജാസ്മിനും നിവിന്‍ പോളിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്