ലെെം​ഗിക പീഡനം, ഭീഷണി; നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

0

മുംബെെ: നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് സാം ബോംബെ അറസ്റ്റിൽ. തന്നെ ലെെം​ഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടി പോലീസിൽ പരാതി നൽകിയത്.

ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാ​ഗമായി ​ഗോവയിലാണ് പൂനമിപ്പോൾ. അവിടെ വച്ചാണ് സംഭവം അരങ്ങേറിയതെന്ന് പൂനം പറയുന്നു. നടിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും സാമിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

രണ്ടാഴ്ച മുൻപായിരുന്നു തങ്ങൾ വിവാഹിതരായെന്ന് പ്രഖ്യാപിച്ച് സാമും പൂനവും സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചത്. വർഷങ്ങളായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു.