കോവിഡ് ബാധിച്ച് മാർപാപ്പയുടെ ഡോക്ടര്‍ മരിച്ചു

1

ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്ടർ ഫാബ്രിസിയോ സൊകോർസി കോവിഡ് ബാധിച്ച് മരിച്ചു. 78 വയസായിരുന്നു. 2015 മുതൽ മാർപാപ്പയുടെ ഡോക്ടറായിരുന്നു ഇദ്ദേഹം. കാന്‍സര്‍ രോഗിയുമാണ് ഫബ്രീസിയോ.

മാർപാപ്പയുമായി സമ്പര്‍ക്കമുണ്ടായിരുന്നോ എന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്തയാഴ്ച കോവിഡ് വാക്സീൻ സ്വീകരിക്കുമെന്ന് മാർപാപ്പ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡിസംബര്‍ 26 നാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഫാബ്രിസിയോയെ റോമിലെ ഗെമില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.