ഹോമോ സെക്ഷ്വാലിറ്റി; ബ്യൂട്ടി ആന്റ് ദ ബീസ്റ്റിന്റെ മലേഷ്യൻ റിലീസ് നീട്ടി

0

ഡിസ്നിയുടെ ‘ബ്യൂട്ടി ആന്റ് ദ ബീസ്റ്റ്’ എന്ന ചിത്രത്തിന് മലേഷ്യയിൽ പ്രദർശനാനുമതി വീണ്ടും നീട്ടി. ചിത്രത്തിലെ സ്വവർഗ്ഗാനുരാഗി കഥാപാത്രമാണ് കാരണം. ഇക്കാരണം കൊണ്ട് തന്നെ മലേഷ്യയിലെ സെൻസർ ബോർഡ് ചിത്രത്തിന് ചുവപ്പു കൊടി കാണിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു ആനിമേഷൻ സിനിമയിൽ ഇത്തരം ഒരു കഥാപാത്രത്തെ  ഡിസ്നി പോലൊരു വലിയ ആനിമേഷൻ കന്പനി ചിത്രീകരിക്കുന്നത്.

ഇത്തരത്തിലെ ഒരു സീൻ സിനിമയിൽ നിന്ന് ഒഴിവാക്കിയാൽ മലേഷ്യയിൽ ചിത്രം പ്രദർശിപ്പിക്കാമെന്ന് മലേഷ്യൻ സെൻസർ ബോർഡ് ചെയർമാൻ അബ്ദുൾ ഹാലിം അബ്ദുൾ ഹമീദ് അറിയിച്ചിട്ടുണ്ട്. ചിത്രം കാണുന്ന കുട്ടികളെ ഈ ‘ഗേ സീൻ’ മോശമായി ബാധിക്കുമെന്നാണ് അധികൃതരുടെ പക്ഷം