പ്രഭാസ് ഫോളോ ചെയ്യുന്നത് 14പേരെ, അതില്‍ ആറുപേരും ബോളിവുഡ് നായികമാര്‍!

0

സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്ക് സജീവമല്ല നടന്‍ പ്രഭാസ്. ഇതുവരെയും നൂറോളം പോസ്റ്റുകള്‍ മാത്രമേ നടന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുളളൂ. 6.5 മില്ല്യണ്‍ ആളുകള്‍ നടനെ ഫോളോ ചെയ്യുന്നുണ്ട്. പ്രഭാസ് തിരിച്ച് 14 പേരെയാണ് ഫോളോ ചെയ്യുന്നത്. അതില്‍ എട്ട് ആളുകള്‍ ബോളിവുഡ് സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ളവരും. രണ്ട് നടന്മാരും ആറ് നായികമാരുമാണ് നടന്‍ ഫോളോ ചെയ്യുന്നത്.

അമിതാഭ് ബച്ചന്‍, സണ്ണി സിംഗ് തുടങ്ങിയ നടന്മാരെമാണ് പ്രഭാസ് ഫോളോ ചെയ്യുന്നത്.ശ്രുതി ഹാസന്‍, ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, കൃതി സനോണ്‍, ഭാഗ്യശ്രീ, പൂജ ഹെഗ്ഡെ തുടങ്ങിയ താരങ്ങളെയാണ് അദ്ദേഹം ഫോളോ ചെയ്യുന്നത്.നടനൊപ്പം അഭിനയിച്ചവരോ അല്ലെങ്കില്‍ ഇനി അഭിനയിക്കാന്‍ പോകുന്നവരോയായ നടിമാരെയാണ് പ്രഭാസ് ഫോളോ ചെയ്യുന്നത്. അനുഷ്‌ക ഷെട്ടി, കാജല്‍ അഗര്‍വാള്‍, തൃഷ തുടങ്ങി നടനൊപ്പം ആദ്യകാലത്ത് അഭിനയിച്ച താരങ്ങളെ പ്രഭാസ് ഫോളോ ചെയ്യുന്നില്ല.