അനുഷ്‌കയ്ക്കൊപ്പം സിനിമയിൽ വീണ്ടും ഒന്നിക്കാനുള്ള അവസരം വേണ്ടെന്നുവെച്ച് പ്രഭാസ്: പകരം റാണ ദഗുപതി

1

ഹൈദരാബാദ്: അനുഷ്‌കയ്ക്കൊപ്പമുള്ള സിനിമ വേണ്ടെന്നു വെച്ച് നടന്‍ പ്രഭാസ്. അനുഷ്‌ക, മാധവന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സൈലന്‍സ് എന്ന ചിത്രമാണ് പ്രഭാസ് വേണ്ടെന്ന് വെച്ചിരിക്കുന്നത്.

ബാഹുബലി ഹിറ്റ് ജോഡികളായ അനുഷ്‌ക്ക-പ്രഭാസ് ജോഡികൾ വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനു വേണ്ടിയുള്ള ആരാധകരുടെ പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്.
സിനിമയില്‍ ഒരു അതിഥി വേഷമായിരുന്നു സൂപ്പര്‍ താരത്തിന് ലഭിച്ചത്.

എന്നാല്‍ സാഹോ എന്ന തന്റെ ചിത്രവുമായി തിരക്കിലായതിനാല്‍ ഈ ചിത്രത്തിന് ഡേറ്റ് കണ്ടെത്താന്‍ പ്രഭാസിനായില്ല. ഇതിനാലാണ് പ്രഭാസ് ചിത്രം വേണ്ടെന്ന് വെച്ചത്.എന്നാല്‍ പ്രഭാസ് ചിത്രത്തില്‍ നിന്നും പിന്മാരിയതോടെ പാപ്പരാസികള്‍ പുതിയ കാരണം തേടി രംഗത്തെത്തിയിട്ടുണ്ട്.

പ്രഭാസിനു പകരം റാണ ദഗുബതിയാവും ചിത്രത്തിലെത്തുക. സിനിമയുടെ സെറ്റില്‍ റാണ ജോയിന്‍ ചെയ്തു. ഹേമന്ദ് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംസാര ശേഷിയില്ലാത്ത യുവതിയായാണ് അനുഷ്‌ക എത്തുന്നത്.