ദേവി 2: പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

1

2016 ൽ എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രം ദേവിയുടെ രണ്ടാം ഭാഗത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. പ്രഭുദേവയും, തമ്മനയും ഒരുമിച്ചുള്ള പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്.

പ്രഭുദേവ, തമ്മന താര ജോഡികൾ തകർത്തഭിനയിച്ച ദേവി ബോക്സ് ഓഫീസിൽ വന്‍ വിജയം ആയിരുന്നു. ചിത്രം ഹിന്ദിയിലും, തമിഴിലും റിലീസ് ചെയ്തിരുന്നു.

ദേവിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ഡിസംബറില്‍ അവസാനിച്ചു. രണ്ടാം ഭാഗത്തില്‍ നന്ദിതയും എത്തുന്നുണ്ട്. എ എല്‍ വിജയ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . പ്രഭുദേവയും, കെ ഗണേഷും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.