ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ നടിക്ക് 14 കിലോ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ലെഹങ്ക

0

തെലുങ്ക് നടി പ്രാഗ്യ ജെയ്‌സ്വാളിന്റെ പുതിയ ചിത്രമായ ഓം നമോ വെങ്കടേശയയുടെ ഫസ്റ്റ് പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കാര്യം മറ്റൊന്നുമല്ല, സ്വര്‍ണം കൊണ്ടുള്ള വസ്ത്രമണിഞ്ഞാണ് പ്രാഗ്യ പോസ്റ്ററിലെത്തിയിരിക്കുന്നത്.അതും 14 കിലോ സ്വര്‍ണ്ണത്തിന്റെ ലെഹങ്ക തന്റെ ഫെയ്‌സ്ബുക്കിലൂടെ നടി തന്നെയാണ് ആദ്യം ഈ വിവരം അറിയിച്ചത്.

രാഘവേന്ദ്ര റാവു-നാഗാര്‍ജുന കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ്  ‘ഓം നമോ വെങ്കിടേശായ’.സിനിമയിലെ നായിക അനുഷ്‌ക ഷെട്ടിയാണെങ്കിലും ഒരു ഗാനത്തില്‍ മാത്രമെത്തുന്ന പ്രഗ്യ ശ്രദ്ധാ കേന്ദ്രമാകുന്നത് വസ്ത്രം കൊണ്ടാണ്.ഹതി രാം ബാബയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചരിത്ര സിനിമയാണ് ഓം നമോ വെങ്കിടേശായ. അടുത്ത വര്‍ഷം ആദ്യം ചിത്രം തീയറ്ററുകളിലെത്തും.വീഡിയോ :