രാജകുടുംബത്തിൽ വർണ്ണ വിവേചനം: മേഗൻ–ഹാരി അഭിമുഖം ഓപ്ര വിറ്റത് 51 കോടിക്ക്‌

1

ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചുകുലുക്കിയ മേഗനും ഹാരിയുമായുള്ള യുഎസ് ടിവി അവതാരക ഓപ്ര വിൻഫ്രിയുടെ അഭിമുഖം 51 ദശലക്ഷം ഡോളറിന് (7 മില്യൺ യുഎസ് ഡോളർ) വിറ്റു. മേഗന്റെയും ഹാരിയുടെയും അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രധാനതലകെട്ടാണ്.

തനിക്ക് രാജകുടുംബത്തിൽ നിന്ന് അനുഭവിക്കേണ്ടി വന്ന വംശീയ അധിക്ഷേപങ്ങളും അവഗണനകളുമാണ് മാധ്യമപ്രവർത്തക ഓപ്ര വിൻഫ്രയ്ക്കു നൽകിയ അഭിമുഖത്തിൽ മേഗൻ മാർക്കിൾ വ്യക്തമാക്കിയത്. അതിനെ പിന്തുണച്ച് സംസാരിച്ച ഹാരി രാജകുമാരൻ രാജകൊട്ടാരത്തിലെ അരക്ഷിതാവസ്ഥയും രാജപദവികളെല്ലാം ഉപേക്ഷിക്കേണ്ടി വന്ന സന്ദർഭത്തെ കുറിച്ചും വിശദീകരിക്കുന്നുണ്ട്.

സിബിഎസ് ചാനൽ ശനിയാഴ്ച രാത്രിയാണ് ഹാരിയും മേഗനുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തു. സിബി‌എസിന്റെ പ്രൈം ടൈം സ്‌പെഷലായി സംപ്രേഷണം ചെയ്തത്. അഭിമുഖം ഓപ്രയിൽ നിന്ന് 7 മില്യൺ ഡോളറിനാണ് വാങ്ങിയിരിക്കുന്നത്.

വർഷങ്ങളായി രാജകുടുംബത്തിൽ പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നങ്ങൾ മേഗന്റെയും ഹാരിയുടെയും വാക്കുകളിലൂടെ വീക്ഷിച്ചതാകട്ടെ 17.1 മില്യൻ പ്രേക്ഷകരും. ആപ്പിൾ, നെറ്റ്ഫ്ലിക്സ് പോലുള്ള ഓൺലൈൻ സ്ട്രീമുകൾക്ക് അഭിമുഖം നൽകാമായിരുന്നെങ്കിലും സിബിഎസിൽ ലഭിക്കുന്ന വാർത്താപ്രാധാന്യവും പ്രൈം ടൈം സ്ലോട്ടുമാണ് അഭിമുഖം സിബിഎസിന് നൽകുന്നതിലേക്ക് ഓപ്രയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. സിബിഎസിന്റെ മുൻ കറസ്പോണ്ടന്റ് കൂടിയാണ് ഓപ്ര.

രണ്ടു മണിക്കൂർ ദൈർഘ്യത്തിൽ സിബിഎസ് സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിന്റെ ആദ്യ പകുതിയിൽ മേഗനുമായി മാത്രമാണ് സംഭാഷണം. വിവാഹം മുതൽ അമ്മയാകുന്നതു വരെ രാജകുടുംബത്തിൽ നിന്ന് മേഗൻ നേരിട്ട ദുരനുഭവങ്ങളാണ് ഈ ഭാഗത്ത് പറയുന്നത്. തുടർന്ന് മേഗനൊപ്പം ഹാരിയും ഒപ്രയോട് തന്റെ അനുഭവങ്ങളും ഭാവി ജിവിതവും പങ്കുവയ്ക്കുകയാണ്.

ഹാരി രാജകുമാരനും മേഗൻ മർക്കലും വിവാഹനിശ്ചയം നടത്തിയെന്ന അഭ്യൂഹങ്ങൾക്കും റിപ്പോർട്ടുകൾക്കും ഒടുവിൽ, 2017 നവംബറിൽ ഇരുവരും വിവാഹനിശ്ചയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അപ്പോഴേക്കും മേഗൻ രാജ്ഞിയെയും ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനെയും സഹോദരഭാര്യ കേറ്റ് മിഡിൽടനെയും കണ്ടു. 2018 മെയ് 19ന് ഇവർ വിവാഹിതരായി. വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിലായിരുന്നു ഇവരുടെ വിവാഹം.

2019 ഒക്ടോബറിൽ ഡ്യൂക്കും ഡച്ചസും സാമ്പത്തികമായി സ്വതന്ത്രരാകാൻ ആഗ്രഹിക്കുന്നുവെന്നും രാജകീയ ജീവിതത്തിൽ നിന്ന് പിന്മാറുമെന്നും പ്രഖ്യാപിച്ചു. ഇത് ‘മെഗ്‌സിറ്റ്’ എന്നറിയപ്പെട്ടു.