പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി
image (2)

അസംബ്ലി സ്പീക്കര്‍ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തോടെയാണ് പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ തെരഞ്ഞെടുത്തത്.സത്യപ്രതിജ്ഞ ഇന്ന് രാത്രി ഒമ്പതിന് നടക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ബി.ജെ.പി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്പീക്കര്‍ പ്രമോദ് സാവന്തിനെ പാര്‍ട്ടി തെരഞ്ഞെടുത്തത്.

സഖ്യകക്ഷികളായ എം ജി പി(മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി), ജി എഫ് പി(ഗോവ ഫോര്‍വേഡ് പാര്‍ട്ടി) എന്നിവരുമായി ബി ജെ പി ദേശീയനേതൃത്വം നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് മുഖ്യമന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമായത്. എം ജി പി എം എല്‍ എ സുധിന്‍ ധവാലിക്കര്‍, ജി എഫ് പി എം എല്‍ എ വിജയ് സര്‍ദേശായി എന്നിവര്‍ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുമെന്നുമാണ് സൂചന. നിലവില്‍ ഗോവ നിയമസഭ സ്പീക്കറാണ് പ്രമോദ് സാവന്ത്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഗോവയില്‍ പ്രതിസന്ധി ഉടലെടുത്തത്.

പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഞായറാഴ്ചയാണ് മനോഹര്‍ പരീക്കര്‍ അന്തരിച്ചത്. തിങ്കളാഴ്ച പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം