ജിമിക്കി കമ്മലിന് കിടിലന്‍ ചുവട് വെച്ച് പ്രണവ് മോഹന്‍ലാലിന്റെ ഓണാഘോഷം; വീഡിയോ കാണാം

0

ഓണാഘോഷം നടക്കുന്ന പലയിടങ്ങളിലും ജിമിക്കി കമ്മല്‍ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. എന്നാല്‍ ആ പാട്ടിനൊപ്പം പ്രണവ് മോഹന്‍ലാല്‍ ചുവടുവെച്ചാലോ?  ആദിയുടെ സെറ്റില്‍ ഓണം ഗംഭീരമാക്കി ജീത്തു ജോസഫും, പ്രണവും സംഘവും ഓണം ആഘോഷിച്ചത് ഇങ്ങനെയാണ്.

മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനാണ് ക്രൂ മുഴുവന്‍ ചുവടു വെച്ചത്. പ്രണവ്, ജീത്തു ജോസഫ്, സിജു വില്‍സണ്‍, അതിഥി രവി, അനുശ്രീ തുടങ്ങിയ താരങ്ങളെല്ലാം നൃത്തം ഗംഭീരമാക്കി. മുണ്ട് മടക്കി കുത്തി അനുശ്രീയുടെയും കൂട്ടരുടെയും ഫ്‌ളാഷ് മോബ് അരങ്ങേറിയപ്പോള്‍ ആണ് പ്രണവ് അവര്‍ക്കൊപ്പം ചുവടുവെച്ചത് .

ഹൈദരാബാദില്‍ റാമോജി ഫിലിം സിറ്റിയില്‍ ഷൂട്ടിംങ് നടക്കുന്ന പ്രണവിന്റെ സിനിമയായ ആദിയുടെ ലൊക്കേഷനിലെ ഓണാഘോഷത്തിനിടക്കാണ് പ്രണവിന്റെയും കൂട്ടരുടെയും ഡാന്‍സ് അരങ്ങേറിയത്.എന്തായാലും പ്രണവിന്റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.