പ്രണവിന് ഇന്ന് ജന്മദിനം; പിറന്നാൾ ആശംസകൾ നേർന്ന് അച്ഛൻ

0

താരരാജാവ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ ജന്മദിനമാണിന്ന്. അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെന്നൈയിലെ വീട്ടിൽ വച്ച് കേക്ക് മുറിച്ചാണ് താരം അപ്പുവിന്റെ ഇത്തവണത്തെ പിറന്നാളാഘോഷം.

https://www.instagram.com/p/CCjnDdjBChq/?utm_source=ig_web_copy_link

ഏറെ നാളുകൾക്കു ശേ‌ഷമാണ് പ്രണവ് കുടുംബാംഗങ്ങളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നത്. മകന് ആശംസകൾ നേർന്നിരിക്കുകയാണ് പ്രണവിന്‍റെ അച്ഛനും മലയാളികളുടെ പ്രിയ നടനുമായ മോഹൻലാൽ. മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഹൃദയസ്പർശിയായ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

‘എന്റ മകൻ ഇപ്പോൾ പണ്ടത്തെപ്പോലെ കുഞ്ഞല്ല. നീ നല്ലൊരു വ്യക്തിയായി വളർന്നു വരുന്നതിൽ അഭിമാനം തോന്നുന്നു.’മോഹൻലാൽ കുറിച്ചു. കൈക്കുഞ്ഞായ പ്രണവിന്റെ കവിളിൽ മുത്തം വയ്ക്കുന്ന ചിത്രവും, മകനൊപ്പമുള്ള പുതിയൊരു ചിത്രവും കുറിപ്പിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.

1990 ജൂലൈ 13–നാണ് മോഹൻലാൽ സുചിത്ര ദമ്പതികളുടെ മകനായി പ്രണവ് ജനിക്കുന്നത്. അച്ഛന്റെ തന്നെ കുട്ടിക്കാലം അവതരിപ്പിച്ച് കൊണ്ട് ‘ഒന്നാമൻ’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് പ്രണവ് സിനിമ ലോകത്തേക്ക് കാലെടുത്ത്‌വയ്ക്കുന്നത്. ബാലതാരമായെത്തി മികച്ച ബാലതാരത്തിനുള്ള അവാർഡും നേടിയിട്ടുണ്ട് പ്രണവ്. 2003 ൽ മേജർ രവി സംവിധാനം ചെയ്ത പുനർജനി എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിനാണ് പ്രണവ് അവാർഡ് കരസ്ഥമാക്കിയത്.

പിന്നീട് 2018–ൽ ആദി എന്ന സിനിമയിലൂടെ നായകനായി പ്രണവ് മലയാള സിനിമയിൽ അരങ്ങേറി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് പ്രണവിന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രം.