ആ വാര്‍ത്ത സത്യമായി; പ്രണവ്‌ മോഹന്‍ലാല്‍ വരുന്നു ,ജിത്തു ജോസഫിന്റെ ചിത്രത്തിലൂടെ

0

മലയാളില്‍ കാലങ്ങളായി കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന വാര്‍ത്ത‍ ഇതാ സത്യമായിരിക്കുന്നു .പ്രണവ്‌ മോഹന്‍ലാല്‍ സിനിമയിലേക്ക് വലതു കാല്‍ വെച്ചു വരുന്നു.മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചതും .

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായകനായി ആണ്  പ്രണവ് മോഹന്‍ലാല്‍ നായകന്‍മാരുടെ നിരയിലേക്കെത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം. ദൃശ്യം സിനിമയ്ക്ക് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെട്ട ചിത്രമായിരിക്കും ഇത്. ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.

പുനര്‍ജനി എന്ന ചിത്രത്തില്‍ ബാലതാരമായി സംസ്ഥാന പുരസ്‌കാരം നേടിയ പ്രണവ് മോഹന്‍ലാല്‍ ഒന്നാമന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ ഒരു ഷോട്ടില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു.