അമൃത വർഷിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; ആക്രമണം ഭയന്ന് അമ്മയും കുഞ്ഞും രഹസ്യ താവളത്തിൽ

0

തെലങ്കാനയിൽ ജാതി മാറി പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഭാര്യാവീട്ടുകാർ കൊല്ലപ്പെടുത്തിയ പെരുമല്ല പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രണയ്-അമൃതവര്‍ഷിണി ദമ്പതികളുടെ ഒന്നാം വിവാഹ വാർഷികത്തിലാണ് അമൃതവര്‍ഷിണി ആൺക്കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞ് സുഖമായി ഇരിക്കുന്നുവെന്നും അമൃതയുടെ വീട്ടുകാരുടെ ആക്രമണം ഭയന്ന് അമ്മയും കുഞ്ഞും എവിടെയാണെന്ന് പ്രണയിന്റെ പിതാവ് ബാലസ്വാമി വെളിപ്പെടുത്തിയില്ല.


2018 ജനുവരിയിൽ പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ വിവാഹം ചെയ്തതിനെ തുടർന്ന് കഴിഞ്ഞവര്‍ഷം സെപ്തംബർ 14നായിരുന്നു പെരുമല്ല പ്രണയ് കുമാറി ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. ഗർഭിണിയായിരുന്നു അമൃതയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴായിരുന്നു പ്രണയ്​യെ വെട്ടിക്കൊലപ്പെടുത്തിയത്. അമൃതയുടെ മുന്നിലിട്ടായിരുന്നു അമൃതയുടെ പിതാവ് മാരുതി റാവുവിന്റെ നിര്‍ദേശപ്രകാരം പ്രണയ്​യെ ക്വട്ടേഷൻ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിനായി ഒരു കോടി രൂപ പ്രതിഫലമാണ് പ്രതികൾക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മാരുതി റാവു നൽകിയത്. കേസില്‍ കൊലയാളി ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് പിടികൂടി.