ബോളിവുഡിന് പിന്നാലെ തമിഴ് പിന്നണി ​ഗാനരം​ഗത്ത് ശബ്ദമാവാനൊരുങ്ങി പ്രാർഥന ഇന്ദ്രജിത്ത്

0

ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകൾ പ്രാർത്ഥന തമിഴ് പിന്നണി ​ഗാനരം​ഗത്തേയ്ക്ക്. തമിഴ് നടൻ വിശാലിന്റെ പ്രൊഡക്ഷൻ സംരംഭമായ വിശാൽ ഫിലിം ഫാക്ടറി നിർമിക്കുന്ന ചിത്രത്തിലാണ് പ്രാർഥന പാടുന്നതെന്നാണ് സൂചന. യുവൻ ശങ്കർ രാജയാണ് സം​ഗീത സംവിധാനം.

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെ‍ പ്രാർത്ഥന ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. ​ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ​’രേ ബാവ്‍രേ’ എന്ന് തുടങ്ങുന്ന ​ഗാനമാണ് ​ഗോവിന്ദിനൊപ്പം ചേർന്നാണ് പ്രാർഥന ആലപിച്ചത്. ഹുസൈൻ ഹൈദ്രിയുടെതാണ് വരികൾ..

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിൽ ‘ലാലാലാലേട്ടാ…’, അന്ന ബെൻ നായികയായ ‘ഹെലനി’ലെ ‘താരാപദമാകേ…’, സുരാജ് നായകനായ ‘കുട്ടൻപിളളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലെ ‘നാടൊട്ടുക്ക്…’ എന്നീ ​ഗാനങ്ങളാണ് മലയാളത്തിൽ പ്രാർത്ഥന പാടിയിട്ടുളളത്.

പ്രാർത്ഥനയുടെ പാട്ടുകൾക്ക് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. പ്രാർത്ഥന പാട്ടു പാടുന്ന വീഡിയോകൾ പൂർണിമയും ഇന്ദ്രജിത്തും പൃഥ്വിരാജമെല്ലാം ഇന്സ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുമുണ്ട്.