സൗദിയിലെ താമസസ്ഥലത്ത്​ പ്രവാസി മരിച്ച നിലയിൽ

0

റിയാദ്​: സൗദി അറേബ്യയിൽ ഹൗസ്​ ഡ്രൈവറായ മലയാളിയെ സ്വന്തം മുറിയിൽ​ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി. റിയാദിൽ നിന്ന്​ ആയിരം കിലോമീറ്ററകലെ ഖമീസ് മുഷൈത്തിലാണ്​ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ബാലചന്ദ്രൻ നായരെ​ (55) മരിച്ച നിലയിൽ കണ്ടത്​.

ബിൻ ഹശ്ബൽ എന്ന താഴ്​വര ഗ്രാമത്തിൽ രണ്ട്​ വർഷമായി ഹൗസ് ഡ്രൈവറായ ബാലചന്ദ്രൻ നായരെ ഫോണിൽ വിളിച്ചിട്ട്​ കിട്ടാത്തതിനാൽ തൊഴിലുടമ വന്ന്​ നോക്കിയപ്പോഴാണ്​ താമസസ്ഥലത്ത്​ മരിച്ചുകിടക്കുന്നതായി കണ്ടത്​. വൃക്കരോഗിയായിരുന്നു. അസുഖം മൂർഛിച്ച്​ മരിച്ചതാണ്​.

ചെല്ലപ്പൻ നായരാണ്​ പിതാവ്. ഭാര്യ: ലേഖ, മക്കൾ: ശരത് ചന്ദ്രൻ, ശ്യാമ ചന്ദ്രൻ. മൃതദേഹം ഖമീസ്‌മുഷൈത്ത് സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിൽ കൊണ്ടുപോകും.