പ്രവാസി എക്സ്പ്രസ്സ്‌ പ്രസിദ്ധീകരണം ആരംഭിച്ചു

0

സിങ്കപ്പൂര്‍ മലയാളികള്‍ക്ക് സ്നേഹോപഹാരമായി, പ്രവാസി എക്സ്പ്രസ്സ്‌ പ്രസിദ്ധീകരണം ആരംഭിച്ചു. ശ്രീ നാരായണ മിഷന്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍, പദ്മശ്രീ ഗോപിനാഥ് പിള്ളൈ ആദ്യ പ്രതി പ്രകാശനം ചെയ്തു.  
സിങ്കപ്പൂര്‍ മലയാളികളുടെ വാര്‍ത്തകളോടൊപ്പം, കേരളത്തിലെയും ഇന്ത്യയിലെയും ലോകവാര്‍ത്തകളും പ്രവാസി എക്സ്പ്രസ്സ്‌ -ഇല്‍ വായിക്കാം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ദ്വൈവാരപത്രമായി പുറത്തിറങ്ങുന്ന പ്രവാസി എക്സ്പ്രസ്സ്‌, പ്രധാന സംഭവങ്ങള്‍ കൂടാതെ ആരോഗ്യം, സയന്‍സ്, സാങ്കേതിക വിദ്യ, ലൈഫ്സ്റൈല്‍ , കല-സാഹിത്യം, ബിസിനെസ്സ്, ആത്മീയം, കുട്ടികളുടെ വിഭാഗം, കായികം, വിനോദം തുടങ്ങി ഒട്ടേറെ മേഖലകളിലെ പുത്തന്‍വിവരങ്ങള്‍ വായനക്കാര്‍ക്കായി പങ്കുവെയ്ക്കുന്നു.