നോര്‍ക്ക രജിസ്ട്രേഷന്‍ ഓണ്‍ലൈനാക്കുന്നു; പ്രവാസി പെന്‍ഷന്‍ 5000 രൂപയാക്കും

2

നോര്‍ക്ക അംഗത്വവും ക്ഷേമ നിധി അപേക്ഷയും ഓണ്‍ലൈനാക്കുന്നു .കൂടാതെ പ്രവാസികൾക്ക് 5000 രൂപ പെൻഷൻ അനുവദിക്കാനുള്ള നിർദ്ദേശത്തിന്‌ സർക്കാർ തലത്തിൽ ധാരണയായി.ഇതുമായി ബന്ധപ്പെട്ട് നോർക്ക നല്കിയ നിർദ്ദേശം പ്രവാസികാര്യ നിയമസഭാസമിതി അംഗീകരിക്കുകയും ചെയ്തു.പ്രവാസികാര്യ നിയമസഭാസമിതി അംഗം ടി.സി സൈമണ്‍ എം.എല്‍.എ. ദുബൈ സന്ദർശനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മൂന്ന് തവണ പ്രവാസികാര്യ സഭാ സമിതി ചേരുകയും അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

നോര്‍ക്കയുടെ പ്രയോജനം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല എന്നും  നിലവിലെ രജ്സ്¤്രടഷന്‍ നടപടികളില്‍ സങ്കീര്‍ണതകളുണ്ട് എന്ന പരാതിയെ തുടര്ന്നുന്നു അവ  പരിഹരിക്കുന്നതിന്‍െറ ഭാഗമായി ആണ് രജിസ്¤്രടഷന്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പ്രവാസി ബോഡിൽ അംഗത്വമുള്ള എല്ലാ പ്രവാസികൾക്കും പ്രവാസി ക്ഷേമ നിധിയിൽ ചേരാം. ക്ഷേമ നിധിയിൽ അംഗങ്ങളായവർക്കാണ്‌ പെൻഷൻ കാലാവധി പ്രായം കണക്കാക്കി 5000 രൂപ പെൻഷന്‌ നിർദ്ദേശം. ഇതിനായുള്ള അപേക്ഷകൾ ഓൺലൈനിൽ നല്കാൻ സൗകര്യം ഉടൻ ഏർപ്പെടുത്തും. നിലവിൽ ഇലക്ട്രോണിക് അപേക്ഷാ സംവിധാനം നോർക്കക്കില്ല. നിലവിലേ രജിസ്ട്രേഷൻ നിരവധി സങ്കീർണ്ണതകൾ നിറഞ്ഞതാണ്‌. പ്രവാസികളിൽ മഹാ ഭൂരിപക്ഷം ആളുകളും നോർക്കയിൽ രജിസറ്റർ ചെയ്യുകയോ, ക്ഷേമനിധിയിൽ അംഗങ്ങൾ ആവുകയോ ചെയ്തിട്ടില്ല. അതുമൂലം എല്ലാവരും ആനുകൂല്യങ്ങൾക്ക് പുറത്താണ്‌.ഗൾഫിൽ നിന്നും പ്രവാസികൾക്ക് അനുവദിച്ച് 20ലക്ഷം രൂപ വരെയുള്ള ലോൺ പദ്ധതി, ന്യൂനപക്ഷ പ്രവാസി ലോൺ എല്ലാത്തിനും നോർക്കയിൽ രജിസ്ട്രേഷൻ നിർബന്ധമാണ്‌. 20 ലക്ഷത്തിന്റെ ലോൺ 15 % തുക തിരിച്ചടക്കേണ്ടാത്ത വിധം സബ്സിഡിയിലാണ്‌ നല്കുന്നത്. മാത്രമല്ല 3% മാത്രമേ പലിശയുള്ളു. 3വർഷത്തേക്ക് തിരിച്ചടവും ഇല്ല. ഗൾഫിൽ നിന്നും തൊഴിൽ പോയി വരുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽ പെട്ടവർക്കും ലോൺ അനുവദിക്കുന്നത് വെറും 3% പലിശനിരക്കിലാണ്‌.

പ്രവാസി പെന്‍ഷന്‍ തുക 1000ത്തില്‍ നിന്ന് 5000 രൂപയായി വര്‍ധിപ്പിക്കുക, പ്രവാസികള്‍ക്കിടയിലുള്ള പ്രശ്നങ്ങളുടെ പരിഹാരം സുഗമമാക്കുവാന്‍ പ്രവാസി സംഘടനകളുടെ നോമിനിയെ ഒൗദ്യോഗികമായി ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങില്‍ അനുഭാവപൂര്‍ണമായ തീര്‍പ്പിലത്തൊന്‍ ധാരണയായിട്ടുണ്ട്.

ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം നിലവിൽ വരുന്നതോടെ ലോകത്താകമാനം ചിതറി കിടക്കുന്ന മലയാളി പ്രവാസികൾക്ക് ലോകത്തെവിടെയിരുന്നു നോർക്കയിൽ രജിസ്റ്റർ ചെയ്യാം. പ്രവാസി ക്ഷേമ നിധിയിൽ അംഗമായി 5000 രൂപ പ്രതിമാസ പെൻഷനും യോഗ്യത നേടാം. ലോണുകൾക്കും നിയമപ്രകാരമുള്ള അരൃത നേടാം. നിലവിൽ നോർക്കയിൽ നേരിട്ടോ, തപാൽ വഴിയോ ഒക്കെ വേണം നിശ്ചിത അപേക്ഷാ ഫോറത്തിൽ പൂരിപ്പിച്ച് എല്ലാം അയക്കാൻ. പുതിയ പദ്ധതികൾ നടപ്പിലായാൽ പ്രവാസികളുടെ ജീവിതത്തിലേ പ്രധാന നാഴിക കല്ലായി അത് മാറുമെന്നും നോർക്ക ഡിപാർട്ട്മെന്റ് കണക്കുകൂട്ടുന്നു. ഓൺലൈൻ സംവിധാനം ജനവരിക്കുള്ളിൽ പൂർത്തിയാകുന്നതനുസരിച്ച് അതിന്റെ വിശദമായ നടപടിക്രമവും വിവരങ്ങളും അറിയിപ്പ് പ്രസിദ്ധീകരിക്കും.