സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസിന്‍റെ ആറാമത് വാര്‍ഷികാഘോഷം പ്രവാസി എക്സ്പ്രസ് നൈറ്റ് 2018  ജൂലൈ 14 ന് കല്ലാങ്ങ് തിയേറ്ററില്‍ വെച്ച് നടക്കും. ഇന്ത്യന്‍ പിന്നണി ഗാനരംഗത്ത് മാറ്റം വെക്കാനില്ലാത്ത ഗാന ഇതിഹാസം വാണി ജയറാം പ്രവാസി എക്സ്പ്രസ് നൈറ്റില്‍ സംഗീത നിശ നയിക്കും.. അവരോടൊപ്പം സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ ആയ പിന്നിഗായകന്‍ കൊല്ലം അഭിജിത്ത്, കലാഭവന്‍ മണിക്ക് ശേഷം നാടന്‍ പാട്ടിന് വ്യത്യസ്ത മാനങ്ങള്‍ നല്‍കിയ ഫോക്ക് ഗായിക പ്രസീദ ചാലക്കുടി, പ്ലേബാക്ക് സിംഗര്‍ ലക്ഷ്മി ജയന്‍, സിടിവിയുടെ ‘സരിഗമപ’യിലൂടെ സെന്‍സേഷന്‍ ആയ യുവ ഗായകന്‍ വൈഷ്ണവ് ഗിരീഷ്‌, എന്നിവര്‍ അണിനിരക്കും.. സംഗീതനിശയുടെ ഓര്‍ക്കസ്ട്ര ചെയ്യുന്നത് പാലക്കാട് മുരളിയും സംഘവുമാണ്.  

നാഷണല്‍ അവാര്‍ഡ് ജേതാവും, മലയാള സിനിമയുടെ അഭിവാജ്യ ഘടകവുമായ സുരാജ് വെഞ്ഞാറമൂടും സംഘവും പ്രവാസി എക്സ്പ്രസ് നൈറ്റില്‍ ചിരിമഴ തീര്‍ക്കും..

കൂടാതെ, സിംഗപ്പൂര്‍ കൈരളി കലാ നിലയം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റേകും..

ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഒട്ടേറെ മലയാളി പ്രമുഖര്‍ പങ്കെടുക്കും, പ്രവാസി എക്സ്പ്രസ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും..

ടിക്കറ്റുകള്‍ക്കും, കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: WhatsApp: +65-92387443, +65-91809137, +65-98515942 |email: [email protected]