ഹാരിയും മേഗനും ചേര്‍ന്ന് ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാന് പേരിട്ടു !

0

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏഴാമത്തെ കിരീടാവകാശിക്ക് പേരിട്ടു. ആര്‍ച്ചി ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്സര്‍ എന്നാണ് ഏഴാം കിരീടാവകാശിയുടെ പേര്. സക്സസ് റോയല്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേര് പുറത്തുവിട്ടത്.

ഇന്‍സ്റ്റഗ്രാമിലൂടെ ഹാരി -മേഗന്‍ ദമ്പതികള്‍ തെന്നയാണ് പേര് പുറത്തു വിട്ടത്. തിങ്കളാഴ്ച പിറന്ന കുഞ്ഞ് ആര്‍ച്ചിയുടെ ചിത്രങ്ങള്‍ ബുധനാഴ്ചയോടെയാണ് പുറത്തുവിട്ടത്.അന്നുമുതല്‍ ഏവരും ആകാംഷയോടെ കാത്തിരുന്ന പേരാണ് ഹാരി-മേഗന്‍ ദമ്പതിമാര്‍ പരസ്യമാക്കിയത്. മൂന്നു കിലോ 200ഗ്രാമാണ് കുട്ടിയുടെ തൂക്കം. അതെസമയം, കുഞ്ഞിന്റെ സ്ഥാനപേര് ഇതുവരെ സ്വീകരിച്ചിട്ടില്ല.

എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും പേരക്കുട്ടിയുടെ മകനെ കാണാനെത്തിയ ചിത്രത്തോടൊപ്പമാണ് ആര്‍ച്ചിആര്‍ച്ചിയെ ലോകത്തിന് പരിചയപ്പെടുത്തിയത്.മേഗന്‍ അമ്മയാകാന്‍ പോകുന്നെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കുഞ്ഞിന്റെ പേരിനെച്ചൊല്ലി വാതുവെയ്പ്പുകള്‍ സജീവമായിരുന്നു. ജെയിംസ്, അലക്സാണ്ടര്‍, ഫിലിപ്, ആര്‍തര്‍ തുടങ്ങി ഡയാന രാജകുമാരിയുടെ പേരിലെ സ്പെന്‍സര്‍ വരെ പ്രവചനങ്ങളില്‍ ഉള്‍പ്പെട്ടു. ഇതെല്ലാം തള്ളിയാണ് ഹാരിയും മേഗനും കുഞ്ഞിന് ആര്‍ച്ചിയെന്ന് പേരിട്ടത്.