ലോകജനതയുടെ എക്കാലത്തെയും ഇഷ്ടങ്ങളിൽ ഒന്നാണ് ഡയാന രാജകുമാരിയുടെ വിവാഹ വസ്ത്രം. ഇപ്പോഴിതാ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഡയാന രാജകുമാരിയുടെ വിവാഹ വസ്ത്രം പൊതുജനങ്ങള്‍ക്കു വേണ്ടി പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുകയാണ് കിങ്‌സ്ടണ്‍ പാലസ്.

വെസ്റ്റ് ലണ്ടനില്‍ ഡയാന അവസാനമായി ജീവിച്ചിരുന്ന വസതിയിലാണ് വസ്ത്രം പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. ഹിസ്റ്റോറിക്ക് റോയല്‍ പാലസ് വെബ്‌സൈറ്റിലാണ് പ്രദര്‍ശന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇതിനൊപ്പം എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണസമയത്തെ ഗൗണും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഹാരി രാജകുമാരന്റെയും വില്യം രാജകുമാരന്റെയും നിര്‍ദേശമനുസരിച്ചാണ് ഗൗണുകള്‍ പ്രദര്‍ശനത്തിനായി വിട്ടുകൊടുത്തിരിക്കുന്നതെന്നും വെബ്‌സൈറ്റ് പറയുന്നു. വെസ്റ്റ് ലണ്ടനിൽ ഡയാന അവസാനമായി ജീവിച്ചിരുന്ന വസതിയിലാണ് വസ്ത്രം പ്രദർശനത്തിന് വച്ചിരിക്കുന്നത്. ജൂൺ മുതലായിരിക്കും പ്രദർശനം തുടങ്ങുക. ഹിസ്റ്റോറിക്ക് റോയൽ പാലസ് വെബ്സൈറ്റിലാണ് പ്രദർശന വിവരം പുറത്തുവിട്ടിരിക്കുന്നത്.

വസ്ത്രത്തെ പറ്റിയുള്ള വിവരണവും വെബ്സൈറ്റ് നൽകുന്നുണ്ട്. കൊട്ടാരത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മനോഹരമായ വിവാഹവസ്ത്രമാണ് ഡയാന ധരിച്ച ടഫേറ്റ ഡ്രസെന്നാണ് സൈറ്റിൽ പറയുന്നത്. ഗൗണിന്റെ മധ്യഭാഗത്തായി ഫിറ്റഡ് ബോഡീസ് നൽകിയിട്ടുണ്ട്. കൂടാതെ ഇരുവശങ്ങളിലേക്കുമായി ഭർത്താവിന്റെ അമ്മൂമ്മയായ മേരി രാജ്ഞി ഉപയോഗിച്ച കരിക്മാക്രോസ് ലെയ്സും ഘടിപ്പിച്ചിട്ടുണ്ട്.

അതുപോലെ നെറ്റിൽ പ്രത്യേക രീതിയിൽ എംബ്രോയിഡറി ചെയ്തെടുക്കുന്ന ലേസുകളാണ് ഗൗണിനെ മനോഹരമാക്കുന്നു. ബ്രിട്ടീഷ് ഫാഷൻ ഡിസൈനർമാരായ ഡേവിഡും എലിസബത്ത് ഇമ്മാനുവേലുമായിരുന്നു ഈ മനോഹരമായ ഡ്രസ് ഡിസൈൻ ചെയ്തിരുന്നത്. 1981ൽ വെയ്ൽസ് രാജകുമാരനായ പ്രിൻസ് ചാൾസുമായുള്ള തന്റെ വിവാഹ ദിവസമാണ് ഡയാന രാജകുമാരി ഈ തൂവെള്ള വസ്ത്രം ധരിച്ചത്. മനോഹരമായ ഈ വസ്ത്രം അതിന്റെ ഫാഷൻ എന്നതിലപ്പുറം റോയൽ കോഡുകൾ ലംഘിച്ചു എന്ന കാരണത്താലും വാർത്തകളിൽ ഇടം നേടിയിരുന്നു.

വസത്രത്തിന്റെ നീളം (ടെയിൻ) കൊണ്ടാണ് അത് ഡ്രസ് കോഡ് നിയമങ്ങൾ തെറ്റിച്ചത്. ബ്രിട്ടീഷ് രാജകീയ ചരിത്രത്തിൽ ഇതുവരെ ആരും ഇത്ര നീളം കൂടിയ വസ്ത്രങ്ങൾ പിൽക്കാലത്തും ധരിച്ചിട്ടില്ല. 1995ൽ കെൻസിങ്ടൺ കൊട്ടാരത്തിൽ തന്നെ ഈ ഗൗൺ പ്രദർശിപ്പിച്ചിരുന്നു. 25 അടിയാണ് ഡയാന രാജകുമാരിയുടെ ഈ ഐകോണിക് വസ്ത്രത്തിന്റെ നീളം. സെന്റ പോൾ കത്തീഡ്രലിന്റെ ഇടനാഴിയുടെ അത്രയും ദൈർഘ്യമുണ്ട് അതിന്.

വിവാഹ ദിനത്തില്‍ ഡയാന ഈ ഗൗണ്‍ അണിഞ്ഞ് നടക്കുമ്പോള്‍ സെന്റ്.പോള്‍സ് കത്തീഡ്രലില്‍ നടവഴിയില്‍ 25 അടി ദൂരത്തോളം ഗൗണിന്റെ പിന്‍ഭാഗം നീണ്ട് കിടന്നതായാണ് വെബ്‌സൈറ്റ് പറയുന്നത്. കൊട്ടാരത്തിന്റെ ചരിത്രത്തില്‍ ഇത്ര മനോഹരമായ വിവാഹവസ്ത്രം ആദ്യത്തേതായിരുന്നു എന്നും സൈറ്റില്‍ വിവരിക്കുന്നുണ്ട്.