മമ്മൂട്ടിയെ പ്രശംസിച്ച് പൃഥ്വിരാജ്

1

മഹി വി.രാഘവൻ സംവിധാനം ചെയ്യുന്ന യാത്ര എന്ന തെലുങ്ക് സിനിമയിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ വേഷം ചെയ്യുന്ന മമ്മൂട്ടിയെ പൃഥ്വിരാജ് പ്രശംസിച്ചു. ഈ സിനിമയിലെ ചില രംഗങ്ങൾ നടൻ പൃഥ്വിരാജ് കാണാനിടയായെന്നും മമ്മൂക്ക തെലുങ്ക് ഭാഷ കെെകാര്യം ചെയ്യുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രിഥ്വിരാജ് ട്വീറ്റ് ചെയ്തു. ആ​ന്ധ്രാ​പ്ര​ദേ​ശ് ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​വൈ.​എ​സ്.​ ​രാ​ജ​ശേ​ഖ​ര​ ​റെ​ഡ്ഡി​യു​ടെ​ ​ജീ​വ​ച​രി​ത്ര​ ​സി​നി​മ​യാ​ണ് ​യാ​ത്ര.
മമ്മൂക്ക തെലുങ്ക് ഭാഷ തന്മയത്തോടെ കൈകാര്യം ചെയ്തത് തന്നെ അതിശയപ്പെടുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ തന്നെ ഹിറ്റായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ തന്നെ ഹിറ്റായി കഴിഞ്ഞിരുന്നു. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.