പൃഥ്വിയെ പൊട്ടിച്ചിരിപ്പിച്ച് ലൂസിഫർ കുറിപ്പിന് ആരാധകന്‍റെ മലയാളം തർജമ

പൃഥ്വിയെ പൊട്ടിച്ചിരിപ്പിച്ച്  ലൂസിഫർ  കുറിപ്പിന് ആരാധകന്‍റെ മലയാളം തർജമ
Prithvi

സാമൂഹ്യ മാധ്യമങ്ങളില്‍ പൃഥ്വിരാജ് പലപ്പോഴും ഇംഗ്ലീഷിലാണ് പോസ്റ്റ് ഇടാറുള്ളത്. പൃഥ്വിയുടെ ഇംഗ്ലീഷ് പോസ്റ്റുകളെ ട്രോളന്‍മാര്‍ പിന്‍തുടരാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. ലൂസിഫര്‍ എന്ന സിനിമയെ കുറിച്ചുള്ള കുറിപ്പ് ഒരു ആരാധകൻ തര്‍ജ്ജിമ ചെയ്‍തതാണ് പൃഥ്വിക്ക് നേരെയുള്ള പുതിയ ട്രോൾ. ഇത് തരാം തന്നെ ചിരിച്ചുകൊണ്ട്  ഷെയർ ചെയ്തിരിക്കയാണിപ്പോൾ. തമാശരൂപത്തില്‍ ഒരു ആരാധകന്‍ എഴുതിയ ഈ കമന്റ് പൃഥ്വി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തതോടെ നിമിഷങ്ങള്‍ക്കകം സംഭവം വൈറലാവുകയായിരുന്നു.
പൃഥ്വിയുടെ പോസ്റ്റ് ഇങ്ങനെ–At 4.30 am today, out on the ocean, ahead of the eastern jetty in Kavaratati island, Lakshadweep, we canned the final shot of Lucifer. It's a wrap!
ഇതിന് ആരാധകന്റെ തർജമ–ഇന്ന് പുലര്‍ച്ചെ നാലര മണിക്ക് പുറങ്കടലില്‍ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി, ഞങ്ങള്‍ എല്ലാവരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി. അതെ നല്ലോണം കെട്ടി തന്നെ..

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം