പ്രിഥ്വിരാജിനെ കണ്ടു പഠിക്കൂ; ലംബോര്‍ഗിനിക്ക് പൃഥ്വി അടച്ചത് അരക്കോടി രൂപയുടെ നികുതി

0

മൂന്നു കോടി രൂപയ്ക്ക് മേല്‍ വിലയുള്ള ആഢംബര കാര്‍ സ്വന്തമാക്കാന്‍ നടന്‍ പ്രത്വിരാജ് സര്‍ക്കാരിലേക്ക് അടച്ചത് അരക്കോടി രൂപ.  ഏതാണ്ട് 50 ലക്ഷം രൂപയാണ് കാറിന്‍റെ നികുതിയായി പൃഥ്വി അടച്ചത്. മറ്റ് ചില നടന്മാരില്‍നിന്ന് വ്യത്യസ്തമായി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാതെ ഇവിടെ തന്നെ രജിസ്റ്റര്‍ ചെയ്തതിന് മോട്ടോര്‍ വാഹന വകുപ്പ് പൃഥ്വിയെ അഭിനന്ദിച്ചു.ആഢംബരക്കാറുകള്‍ക്ക് ആഢംബര നികുതിയാണ് കേരളത്തില്‍ ചുമത്തുന്നത്.

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് മൂന്നു കോടി രൂപയ്ക്ക് മേല്‍ വിലയുള്ള ആഢംബര കാര്‍ സ്വന്തമാക്കിയത്. പൃഥ്വിരാജ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്തത് കേരളത്തിലാണ്. ആഢംബരക്കാറുകള്‍ക്ക് ആഢംബര നികുതിയാണ് കേരളത്തില്‍ ചുമത്തുന്നത്. ഏതാണ്ട് 50 ലക്ഷം രൂപയാണ് കാറിന്‍റെ നികുതിയായി പൃഥ്വി അടച്ചത്. മറ്റ് ചില നടന്മാരില്‍നിന്ന് വ്യത്യസ്തമായി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാതെ ഇവിടെ തന്നെ രജിസ്റ്റര്‍ ചെയ്തതിന് മോട്ടോര്‍ വാഹന വകുപ്പ് പൃഥ്വിയെ അഭിനന്ദിച്ചു.

 

തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ വ്യാപകമായി വാഹനനികുതിവെട്ടിപ്പു നടത്തുന്നതിന്റെ തെളിവുകള്‍ കഴിഞ്ഞയിടക്ക് പുറത്തുവന്നിരുന്നു. ഇതിനെതുടര്‍ന്ന് പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ചെയ്തതിന് നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. നടി അമലാപോളിനെതിരേയും കേസുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത താരത്തെ മോട്ടോര്‍ വാഹന വകുപ്പ് അഭിനന്ദിച്ചത്.

572 ബിഎച്ച്പി കരുത്തേകുന്ന 5.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V10 എന്‍ജിനാണ് ലംബോര്‍ഗിനി ഹുറാകാന് കരുത്തേകുന്നത്. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും എന്‍ജിനില്‍ ഉപയോഗിക്കുന്നുണ്ട്. വ്യത്യസ്ത ട്യൂണിങ് നിലവാരത്തിലുള്ളതെങ്കിലും ഒരേ എന്‍ജിനോടെയാണു ലംബോര്‍ഗ്നി ‘ഹുറാകാന്‍’ വകഭേദങ്ങളെല്ലാം വില്‍പ്പനയ്ക്കെത്തിക്കുന്നത്