'രാജുവേട്ടാ മമ്മൂക്കയുടെ ഈ ഫോട്ടോ കാണുമ്പോഴാണ് ചേട്ടൻ ഇട്ടേക്കുന്ന ഫോട്ടോ കിണറ്റിലിടാൻ തോന്നുന്നത്; ട്രോളിന് പൃഥ്വിയുടെ മറുപടി

'രാജുവേട്ടാ മമ്മൂക്കയുടെ  ഈ ഫോട്ടോ കാണുമ്പോഴാണ് ചേട്ടൻ ഇട്ടേക്കുന്ന ഫോട്ടോ കിണറ്റിലിടാൻ തോന്നുന്നത്;  ട്രോളിന് പൃഥ്വിയുടെ മറുപടി
image

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ താരങ്ങളിൽ ഒരാളാണ് പൃഥ്വി രാജ്. തന്നെ കുറിച്ച് വരുന്ന ട്രോളുകളും മറ്റും രസകരമായി തന്നെ കൈകാര്യം ചെയ്യാനും പൃഥ്വിക്കറിയാം. അത്തരത്തിലുള്ള ഒരു ട്രോളിന് പൃഥ്വി നല്‍കിയ മറുപടി സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കയാണിപ്പോൾ.  പൃഥ്വി ട്വിറ്ററിൽ പങ്കുവച്ച  പുതിയ ചിത്രത്തിന് താഴെ മമ്മൂക്കയുടെ കിടിലൻ ലുക്കിലുള്ള ഫോട്ടോ അടക്കം   ഇട്ടാണ് ഒരാരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ  ഈ കമ്മറ്റന്റിനു പൃഥ്വി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

'രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോൾ ആണ് ചേട്ടൻ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്'  ആരാധകൻ കുറിച്ചു. ഇതേതുടർന്ന് പൃഥ്വി ആ കമെന്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് 'സത്യം' എന്ന് കുറിച്ചു. പൃഥ്വിയുടെ പോസ്റ്റ് ഇതിനോടകം തന്നെ വെെറലായിരിക്കുകയാണ്. പൃഥ്വിരാജ് ഏറെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നടനാണ് മമ്മൂട്ടിയെന്ന് ആരാധകൻ പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. മോഹൻലാൽ, മഞ്ജുവാര്യർ, വിവേക്ക് ഒബ്‌റോയ്, ടോവിനോ തോമസ് തുടങ്ങി വൻ  താരനിരതന്നെ ചിത്രത്തിലുണ്ട്.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും