എന്തായിരിക്കും ഞാനപ്പോൾ അത്ര സീരിയസായി പറഞ്ഞിട്ടുണ്ടാവുക?; പൃഥ്വിക്കൊപ്പമുള്ള ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് സുപ്രിയ

0

പൃഥ്വിക്കൊപ്പമുള്ള ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഭാര്യ സുപ്രിയ മേനോൻ. എന്തായിരിക്കും ഞാനപ്പോൾ അത്ര സീരിയസായി പറഞ്ഞിട്ടുണ്ടാവുക? ഇവിടെ കറങ്ങിതിരിയാതെ പോയി ജോലി ചെയ്യൂ എന്നാവുമോ? എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പ്രൊഡ്യൂസർ ഡയറീസ് എന്ന ഹാഷ് ടാഗോടെയാണ് സുപ്രിയ പൃഥ്വിക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഇപ്പോൾ നിർമാതാവിന്റെ റോളിലേക്ക് കടന്നിരിക്കുകയാണ് സുപ്രിയ മേനോൻ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ ആദ്യനിർമ്മാണ സംരംഭമായ 9 എന്ന ചിത്രത്തിലൂടെയാണ് സുപ്രിയ നിർമ്മാണ രംഗത്തേക്ക് കാലെടുത്ത് വെച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് 9 തിയെറ്ററുകളിലെത്തുന്നത്. ജെനൂസ് മുഹമ്മദാണ് 9 ന്‍റെ സംവിധായകൻ.