വീണ്ടും പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ട്: ‘ബ്രോ ഡാഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0

തകർപ്പൻ വിജയമായ ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തിൽ വീണ്ടും മോഹൻലാൽ നായകനാകുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മുന്നേ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ബ്രൊ ഡാഡി’ എന്നാണ് സിനിമയുടെ പേര്. പൃഥ്വി തന്നെയാണ് ഉടൻ ചിത്രീകരണം ആരംഭിക്കും എന്ന് വ്യക്തമാക്കി ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രം ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന ഒരു ഫാമിലി ഡ്രാമയാണെന്ന് പൃഥ്വി കുറിച്ചു. പുതുമുഖങ്ങളായ ശ്രീജിത്ത് എൻ, ബിപിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കുന്നത്.

മോഹൻലാലിനൊപ്പം പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവർ സിനിമയിൽ അഭിനയിക്കും. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. അഭിനന്ദൻ രാമാനുജം ക്യാമറ ചലിപ്പിക്കും. ദീപക് ദേവാണ് സംഗീത, അഖിലേഷ് മോഹനൻ എഡിറ്റർ. ലൂസിഫറിനു ശേഷം പൃഥ്വി സംവിധായകന്റെ കുപ്പായം അണിയുന്നത് ആവേശത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്.