'പൃഥ്വിയുടെ കൈയിലെ വാച്ച് ഹ്യുബ്ലോട്ട് അല്ല '; ആരാധകർക്ക് മറുപടി നൽകി സുപ്രിയ

'പൃഥ്വിയുടെ കൈയിലെ വാച്ച് ഹ്യുബ്ലോട്ട്  അല്ല '; ആരാധകർക്ക്  മറുപടി നൽകി സുപ്രിയ
Desktop19

ഇന്‍സ്റ്റഗ്രാമില്‍   ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്  നടനും സംവിധായകനുമായ  പൃഥ്വി രാജിന്റെ ഭാര്യ സുപ്രിയമേനോന്.  ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. സമൂഹ മാധ്യമങ്ങളിൽ സുപ്രിയപോസ്റ്റ് ചെയ്യുന്നചിത്രങ്ങൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ അവര്‍ സാധാരണ ഇടുന്ന ചിത്രങ്ങളേക്കാള്‍ ലൈക്കുകള്‍ ഏറെ ലഭിച്ചു ഏറ്റവും ഒടുവിലത്തെ പോസ്റ്റിന്.

രണ്ടു ദിവസം മുൻപാണ്, പൃഥ്വിരാജ് പുതിയ റേഞ്ച് റോവറിന്റെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന ചിത്രം സുപ്രിയ പങ്കുവച്ചത്. കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.

https://www.instagram.com/p/ByuE8dWJ3U7/?utm_source=ig_web_copy_link

കാറിന്റെ സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കുന്ന പൃഥ്വിരാജിന്റെ കൈകൾ മാത്രമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അപ്പോഴാണ് കൈയിൽ കെട്ടിയിരിക്കുന്ന വാച്ചിനെക്കുറിച്ച് ഒരു ആരാധകന് സംശയം തോന്നിയത്. പൃഥ്വിയുടെ കൈയിലെ വാച്ച് സ്വിസ് ലക്ഷ്വറി വാച്ച് നിര്‍മ്മാതാക്കളായ 'ഹ്യുബ്ലോട്ട്'ന്റെ വാച്ച് ആണോ എന്നല്ലേ എന്നായി ആരാധകന്റെ സംശയം. കാഴ്ചയിലെ സാമ്യം വച്ച് ചില ബ്രാന്റുകളുടെ പേരും ആരാധകരില്‍ ചിലര്‍ ചോദിച്ചു.
പിന്നാലെ സുപ്രിയയുടെ മറുപടിയും വന്നു. 'ഹ്യുബ്ലോട്ട് അല്ല, മറിച്ച് അതൊരു എപി റോയല്‍ ഓക് ഓഫ്‌ഷോര്‍ ഡൈവര്‍' ആണ്. ഈയടുത്ത് ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്‌സറിക്ക് ഡയരക്ടര്‍ സാറിന് ഞാന്‍ നല്‍കിയ സമ്മാനം' എന്നായിരുന്നു സുപ്രിയയുടെ മറുപടി.

ഹ്യുബ്ലോട്ട് പോലെ തന്നെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുതന്നെയുള്ള ലക്ഷ്വറി വാച്ച് നിര്‍മ്മാതാക്കളാണ് എപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ഓഡിമാര്‍ പിഗെ'. അതില്‍ പൃഥ്വി ധരിച്ചിരിക്കുന്ന റോയല്‍ ഓക് ഓഫ്‌ഷോര്‍ ഡൈവറിന്റെ വില 19,900 യുഎസ് ഡോളറാണ്. അതായത് 13.8 ലക്ഷം ഇന്ത്യന്‍ രൂപ.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ