സുല്‍ത്താന്‍ ബത്തേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

0

വയനാട് സുൽത്താൻ ബത്തേരിയിൽ കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. അമ്പലവയൽ നെല്ലാറച്ചാൽ നത്തംകുനി സ്വദേശി വിപിൻ ആണ് മരിച്ചത്.

കാലത്ത് ഒമ്പതരയോടെയാണ് കൽപ്പറ്റയിൽനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മാനിക്കുനി ഐഡിയൽ സ്കൂളിന് സമീപം മറിഞ്ഞത്. എതിരെ വന്നിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ് യാത്രികൻ ആയിരുന്ന നെല്ലറച്ചാൽ സ്വദേശി വിപിൻ മരിച്ചു. സുൽത്താൻ ബത്തേരിയില്‍ സ്വകാര്യ പി.എസ്.സി കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥിയാണ് വിപിൻ.

ബസുമായി കൂട്ടിയിടിച്ച കാർ ഓടിച്ചിരുന്ന നായ്ക്കട്ടി സ്വദേശി അബൂബക്കറിന് ഗുരതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ 80 ഓളം പേരെ സുൽത്താൻ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.