സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

0

സാംസ്ഥാനത്ത് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ബസുടമകള്‍ നടത്തുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

ബസ് നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം നടപ്പാക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ബസ് ഉടമകള്‍. 30ന് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് നിരക്കു വര്‍ധനയില്‍ അന്തിമ തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ബസ് ഉടമകള്‍ സമരം പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല