ലോകത്തിലെ ഏറ്റവും ചെലവേറിയ ആഢംബര വിമാനം; വാടക മണിക്കൂറിനു 74,000 ഡോളര്‍

0

ലോകത്തിലെ ഏറ്റവും ചെലവേറിയ ആഢംബര വിമാനമാണ് തന്നെ ഏറ്റവും ചെലവേറിയ ആഢംബര വിമാനത്തെ കുറിച്ചാണ്. അതും പുതുപുത്തൻ ബോയിങ് 787 ഡ്രീം ലൈനർ. ലോകത്തിലെ ഒരേയൊരു പ്രൈവറ്റ് ബോയിങ് 787 ജെറ്റ് വിമാനമാണ് ഇത്.

സഞ്ചരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം. ലോകപ്രശസ്ത ബിസിനസ് ഏവിയേഷൻ ഗ്രൂപ്പായ ഡീർ ജെറ്റാണ് യുഎസ് ഇന്റർനാഷണൽ ട്രിപ്പ് സപ്പോർട്ടുമായി ചേർന്ന് ഈ വിമാനം നിർമ്മിച്ചിരിക്കുന്നത്. ഇനി ഇതിന്റെ നിര്‍മ്മാണചെലവ് കേട്ടോളൂ, 1950 കോടി രൂപ. അതായത് 230 മില്ല്യൺ‌ പൗണ്ട്.

വലിയ വൈഡ് സ്‌ക്രീൻ ടി.വികൾ , ഇൻഫർമേഷൻ സിസ്റ്റം എന്നിവയും ഡിം ചെയ്യാവുന്ന വലിയ എൽ.ഇ.ഡി. വെളിച്ച സംവിധാനവും ഇതിനുള്ളിലുണ്ട്.  കിംഗ് സൈസ് ഡബിൾ ബെഡ് , 42 ഇഞ്ച് ടിവി , വലിയ വാഷ് റൂം , ഷവർ , എന്തിനു രുചികരമായ ഭക്ഷണം തയ്യാറാക്കാൻ ഫൈവ് സ്റ്റാര്‍ ഷെഫ് വരെ ഇതിനുള്ളിലുണ്ട്.  ഇനി വാടക കൂടി കേട്ടോളൂ, 74,000 ഡോളറാണ് ഒരു മണിക്കൂറിന്റെ വാടക. അതായത് 48 ലക്ഷം ഇന്ത്യൻ രൂപ. ദുബായിൽ നടന്ന ഒരു എയർ‌ ഷോയിൽ പ്രശസ്ഥ ഏവിയേഷൻ ബ്ലോഗർ ആയ സാം ചൂയ് ആണ് ആഡംബര വിമാനത്തിന്റെ കഥ പുറത്തെത്തിച്ചത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.