പിന്നണി ഗാനരംഗത്തും ചുവടുവെച്ച് പ്രിയ വാര്യർ

0

പിന്നണി ഗാനരംഗത്തും ഒരു കൈ നോക്കിയിരിക്കുകയാണ് പ്രിയ കെ വാര്യര്‍. തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായി എന്ന ഗാനം ഒരുക്കിയ കൈലാസ് മേനോന്‍ സംഗീതസംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമായ ഫൈനല്‍സിന് വേണ്ടിയാണ് പ്രിയ ഗാനം ആലപിച്ചിരിക്കുന്നത്.

നീ മഴവില്ലു പോലെന്‍ എന്ന തുടങ്ങുന്ന ഗാനം നരേഷ് അയ്യരും പ്രിയയുമാണ് ആലപിച്ചിരിക്കുന്നത്. ‘ജൂണിന്” ശേഷം രജീഷാ വിജയന്‍ നായികയാവുന്ന ചിത്രമാണ് ഫൈനല്‍സ്.ഒരു സ്പോര്‍ട്സ് ചിത്രമായി ഒരുങ്ങുന്ന ഫൈനലില്‍ ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന ആലീസ് എന്ന സൈക്ളിസ്റ്റിനെയാണ് രജീഷാ വിജയന്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും നിരഞ്ജും, മണിയന്‍പിള്ള രാജുവുമാണ് മറ്റ് പ്രധാനതാരങ്ങള്‍.

നവാഗതനായ അരുണ്‍ പി.ആര്‍. രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രംഹെവന്‍ലി മൂവീസുമായി ചേര്‍ന്ന് മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവും പി. രാജീവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

എം.ഡി. രാജേന്ദ്രനും റഫീഖ് അഹമ്മദും എഴുതുന്ന ഗാനങ്ങള്‍ക്ക് കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ ഒരു ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്