വസ്ത്രധാരണം ശരിയായില്ല; പ്രിയ വാരിയര്‍ക്ക് നേരെ സൈബര്‍ സദാചാരവാദികള്‍

1

അഡാറ് ലവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലൂടെ ഹിറ്റായ നടിയാണ് പ്രിയാ വാരിയര്‍.
ഗാനമിറങ്ങി ഒരു വർഷം ആകാറായിട്ടും പ്രിയ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. പ്രിയയുടെ പുതിയ ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ ആരാധകരേറെയാണ്. എന്നാല്‍ മിക്കപ്പോഴും ട്രോളുകള്‍ക്കും ഇരയാണ് പ്രിയ.

ഇപ്പോള്‍ ഇതാ പ്രിയാ വാര്യരുടെ ഫോട്ടോഷൂട്ടിനു നേരെ വാളോങ്ങി സൈബര്‍ സദാചാരവാദികള്‍ രംഗത്ത് വന്നിരിക്കുന്നു.
പ്രിയയുടെ വസ്ത്രധാരണം മോശമാണെന്നും മലയാളി പെണ്‍കുട്ടികള്‍ക്കു ചേര്‍ന്നതല്ലെന്നുമാണ് ഇവരുടെ വിമര്‍ശനം. പ്രിയ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്തത്. മെറൂണ്‍ നിറത്തില്‍ വെല്‍വറ്റ് നിറത്തിലുള്ള ഗൗണില്‍ അല്‍പം ഹോട്ടായാണ് നടി പോസ് ചെയ്തിരിക്കുന്നത്.
പ്രിയയുടെ വസ്ത്രധാരണം മോശമാണെന്നും മലയാളി പെൺകുട്ടികൾക്കു ചേർന്നതല്ലെന്നും പലരും വിമർശിച്ചിട്ടും പ്രിയ അതിനൊന്നും മറുപടി കൊടുത്തിട്ടില്ല. 

2019 ഫെബ്രുവരി 14–നാണ് പ്രിയ അഭിനയിക്കുന്ന അഡാറ് ലവ് പുറത്തിറങ്ങുന്നത്. ആദ്യ സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ ട്രെൻഡിങ്ങായി മാറിയ പ്രിയയ്ക്ക് ലഭിക്കുന്ന സ്വീകാര്യത സിനിമയ്ക്കും ലഭിക്കുമോ എന്ന് കാത്തിരിന്നു കാണണം.

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.