കേരളാ മാതൃക രാജ്യത്തിന് അഭിമാനം: സംസ്ഥാനത്തെ പ്രശംസിച്ച് ഗവര്‍ണര്‍

0

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ കേരളത്തെ പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അടിസ്ഥാന വികസനത്തില്‍ കേരളാ മാതൃക രാജ്യത്തിന് അഭിമാനമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലം ഇന്ത്യയുടെ ശക്തി തെളിയിച്ചു.

അടിസ്ഥാന വികസനത്തില്‍ കേരളാ മാതൃക രാജ്യത്തിന് അഭിമാനമാണ്. വാക്‌സിനേഷനിലും കേരള രാജ്യത്തിന് മാതൃകയാണ്.

സാക്ഷരതയ്ക്കും ആരോഗ്യമേഖലയ്ക്കും ഒപ്പം ഉന്നത വിദ്യാഭ്യാസ മേഖലയേയും ഉയര്‍ത്തണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.