പുലരി വിക്ടോറിയ കിഡ്‌സ് വിങ് ഓണാഘോഷം

പുലരി വിക്ടോറിയ കിഡ്‌സ് വിങ് ഓണാഘോഷം
pularionam1

മെല്‍ബണ്‍: പുലരി വിക്ടോറിയയുടെ കിഡ്സ് വിങ് വിഭാഗം സെപ്റ്റംബര്‍ 25 നു മെല്‍ബണില്‍ മനോഹരമായ ഓണാഘോഷം സംഘടിപ്പിച്ചു. ഹാലം സെക്കണ്ടറി കോളേജ് ഓഡിറ്റോറിയത്തില്‍ വര്‍ണാഭമായ പൂക്കളവും നിറപറയും നിലവിളക്കും ഒരുക്കിക്കൊണ്ടാണ് ഓണാഘോഷം ആരംഭിച്ചത്. ചെണ്ടവാദ്യം, ശിങ്കാരിമേളം എന്നിവയോടൊപ്പം താലപ്പൊലിയേന്തിയ മലയാളിപ്പെണ്‍കൊടികള്‍, വാളും പരിചയും ഏന്തിയ അംഗചേകവന്മാര്‍ എന്നിവരുടെ അകമ്പടിയോടെയാണ് മാവേലി മന്നന്‍ എഴുന്നള്ളിയത്. വിഭവ സമൃദ്ധമായ ഓണസദ്യയോടൊപ്പം വര്‍ണശബളമായ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.

pularionam2


പുലരി വിക്ടോറിയയുടെ അംഗങ്ങള്‍ പാചകം ചെയ്ത സ്വാദിഷ്ടമായ കേരളീയ വിഭവങ്ങൾ ഓണസദ്യയ്ക്ക് ഗൃഹാതുരത്വമേകി. സദ്യക്കു ശേഷം തുടങ്ങിയ കലാപരിപാടികളിലേക്കു ശ്രീ ജിതേഷ് കൊയ്യോടന്‍ സ്വാഗതം ആശംസിച്ചു.കുട്ടികളുടെ കലാപരിപാടികളോടൊപ്പം മുതിര്‍ന്നവര്‍ അവതരിപ്പിച്ചതിരുവാതിരയും വഞ്ചിപ്പാട്ടും ആഘോഷം ഗംഭീരമാക്കി.

ശ്രീ അനൂപ് മാത്യുവിന്‍റെ നന്ദിപ്രകാശനത്തോടെ പുലരിയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന് തിരശീല വീണു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം