നൂറ്കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള സിനിമ- പുലിമുരുകന്‍ ചരിത്രം കുറിക്കുന്നു

0
mohanlal

നൂറുകോടി ക്ലബ്ബില്‍ കയറുന്ന ആദ്യ മലയാളചിത്രമെന്ന നേട്ടവുമായി പുലിമുരുകന്‍ ചരിത്രമെഴുതി . റിലീസ് ചെയ്ത് ഒരു മാസത്തിനകമാണ് പുലിമുരുകന്‍ ഈ നേട്ടം സ്വന്തമാക്കിയത് .
ഒക്ടോബര്‍ ഏഴിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആദ്യദിനം 4 കോടിയ്ക്ക് മുകളിലായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കോടികളുടെ കളക്ഷന്‍ പുലിമുരുകന്‍ നേടി.
സാറ്റലൈറ്റ് ഓഡിയോ വിതരണാവകാശത്തിലൂടെ 15 കോടിയും!!  ഈ നില തുടര്‍ന്നാല്‍ വൈകാതെ തന്നെ ചിത്രം 150 കോടി കടക്കുമെന്നാണ് കണക്കാക്കുന്നത്.

ടോമിച്ചന്‍ മുളക് പാടം നിര്‍മ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് 25 കോടിയായിരുന്നു നിര്‍മ്മാണ ചെലവ്.