നിരോധിച്ച നോട്ടുമായി നിത്യാനന്ദ ഷേണായ് ; പുത്തന്‍പണത്തിന്റെ ട്രെയിലര്‍ പുറത്ത്

0

രഞ്ജിത്ത്-മമ്മൂട്ടി ടീമിന്റെ വിഷു റിലീസ് ‘പുത്തന്‍ പണ’ത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.  രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കാസര്‍കോട് ഭാഷയാണ്് മമ്മൂട്ടി ഉപയോഗിക്കുന്നത്. ചിത്രത്തിന്റെ ടീസറുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.നോട്ട് പിന്‍വലിക്കലും പിന്നാലെയുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

സംഗീത സംവിധാനം ഷഹബാസ് അമന്‍. ത്രീ കളര്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഷു റിലീസായി പുത്തന്‍പണം തിയറ്ററുകളില്‍ എത്തും.കാശ്‌മോര, മാരി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന ഓംപ്രകാശാണ് പുത്തന്‍ പണത്തിന്റെ ക്യാമറ. ഇനിയ, രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സിദ്ദീഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ഷീലു എബ്രഹാം, അബു സലിം, ജോജു ജോര്‍ജ്ജ് എന്നിവര്‍ പുത്തന്‍ പണത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കും. മമ്മൂട്ടിയുമൊത്ത് മുന്‍പ് ചെയ്ത പ്രാഞ്ചിയേട്ടന്‍, മാത്തുക്കുട്ടി, പാലേരിമാണിക്യം എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമാവും പുത്തന്‍ പണമെന്നാണ് രഞ്ജിത്തിന്റെ വാഗ്ദാനം.