പിവി സിന്ധുവിന് കിട്ടിയ സമ്മാനതുക കേട്ട് ഞെട്ടി സ്വര്‍ണ മെഡല്‍ ജേതാവ് കരോളിന മറിന്‍; കാരണം ?

0

ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് ഇന്ത്യയുടെ പിവി സിന്ധുവിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച സമ്മാനത്തുക കേട്ട് അമ്പരന്നിരിക്കുകയാണ് അന്നത്തെ സ്വര്‍ണ്ണ മെഡല്‍ ജേതാവ്  കരോളിന മറിന്‍.

കാരണം മറ്റൊന്നുമല്ല ഒന്നാം സമ്മാനം വാങ്ങിയ  കരോളിനയ്ക്ക് കിട്ടിയത് കേള്‍ക്കണോ സ്പാനിഷ് സര്‍ക്കാരില്‍ നിന്നും ഒരു ചെറിയ തുക മാത്രം.തനിക് കിട്ടിയ തുക എല്ലാം കൂടി നോക്കിയാലും സിന്ധുവിന് ലഭിച്ചതിന്റെ 10 ശതമാനം പോലും വരില്ല എന്ന് കരോലിന പറയുന്നു.ഒളിമ്പിക്‌സില്‍ വിജയിച്ച ശേഷം എല്ലാം കൂടി കൂട്ടി 70 ലക്ഷം രൂപയാണ് കരോളിനയ്ക്ക് ലഭിച്ചത്. എന്നാല്‍ സിന്ധുവിന് 13 കോടി രൂപയോളം സമ്മാനത്തുക ലഭിച്ചു. ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കിനും ആറു കോടി രൂപയോളം ലഭിച്ചു.

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ഭാഗമായി ഇപ്പോള്‍ ഇന്ത്യയിലുള്ള  സ്പാനീഷ് താരം ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് കരോലിന ഇക്കാര്യം വെളിപെടുത്തിയത്.