പിവി സിന്ധുവിന് കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ മിന്നും വിജയം.

0

കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ സൂപ്പര്‍താരം പിവി സിന്ധുവിന് ജയം. ഇതോടെ റിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സിന്ധു. ജപ്പാന്റെ ലോകചാമ്പ്യന്‍ നൊസോമി ഒകുഹാരയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് സിന്ധു വിജയിച്ചത്.

കഴിഞ്ഞമാസം ഗ്ലാസ്‌ഗോയില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ ഒകുഹാര സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു. ഇതിനുള്ള മധുരപ്രതികാരമായി കൊറിയയിലെ മിന്നും വിജയം. റിയോ ഒളിംപിക്‌സ് സെമിയില്‍ സിന്ധു ഒകുഹാരയെ തോല്‍പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്‍ താരം സിന്ധുവിനെ തറപറ്റിച്ചത്.