ഇന്ത്യയുടെ പ്രതീക്ഷ ഇനി സിന്ധുവിൽ

ഇന്ത്യയുടെ പ്രതീക്ഷ ഇനി സിന്ധുവിൽ
image

റിയോവിൽ ഇനി ഇന്ത്യയുടെ പ്രതീക്ഷ സിന്ധുവിൽ. ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ അട്ടിമറി വിജയത്തോടെ ഇന്ത്യൻ താരം പി.വി സിന്ധു സെമിഫൈനലിൽ കടന്നു. ചൈനയുടെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള വാങ് യിഹാനെ നേരിട്ടുള്ള ഗെയിമുകൾക്ക് 22-20, 21-19 എന്ന സ്‌കോറിൽ പരാജയപ്പെടുത്തിയാണ് പത്താം റാങ്കുകാരിയായ സിന്ധു അവസാന നാലിൽ ഇടം പിടിച്ചത്.

സൈന നേവാളിന് ശേഷം ഒളിമ്പിക്സിന്റെ സെമിഫൈനലിലെത്തുന്ന ഇന്ത്യൻ താരമാണ് പി.വി സിന്ധു. തന്റെ ആദ്യ ഒളിമ്പിക്സിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഹൈദരാബാദുകാരിക്ക് സാധിച്ചു. ജപ്പാന്റെ നസോമി ഒകുഹാരയാണ് സെമിയിൽ സിന്ധുവിന്റെ എതിരാളി. നാളെയാണ് സെമി ഫൈനൽ.

Image : Sportsstarlive.com

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ