പ്രവാസികളുടെ ബന്ധുക്കൾക്ക് ഇനി ഖത്തർ സന്ദർശിക്കാം വിസയില്ലാതെ…!

0

വിസയില്ലാതെ പ്രവാസികളുടെ ബന്ധുക്കൾക്ക് ഖത്തർ സന്ദർശിക്കാൻ അവസരമൊരുക്കി സർക്കാർ. ജൂൺ 4 മുതൽ ഓഗസ്‌റ്റ്‌ 16 വരെ ഖത്തറിലുള്ള എല്ലാ രാജ്യക്കാരായ പ്രവാസികൾക്കും അവരുടെ ബന്ധുക്കളെയും ചങ്ങാതിമാരെയും വിസയില്ലാതെ ഖത്തർ ചുറ്റികാണിക്കാം.ഇന്ത്യ ഉൾപ്പെടെ 80 രാജ്യക്കാർക്ക്‌ നിലവിൽ ഖത്തറിൽ വീസാ രഹിത സന്ദർശന സൗകര്യം ലഭ്യമാണ്‌.

ഖത്തറിന്റെ ശത്രുരാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ വീസ രഹിത സന്ദർശനാനുമതി നൽകില്ലെന്ന്‌ ഖത്തർ എയർവേയ്‌സ്‌സിഇഒ കൂടിയായ ക്യുഎൻടിസി സെക്രട്ടറി ജനറൽ അക്‌ബർ അൽ ബേക്കറിനെ ഉദ്ധരിച്ച്‌ രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്‌ റിപ്പോർട്ട്‌ ചെയ്‌തു.

ഖത്തറിനെതിരെ ഉപരോധം തുടരുന്ന ഈജിപ്‌തിൽ നിന്ന്‌ രണ്ട്‌ ലക്ഷത്തോളം പേർ ഇപ്പോഴും ഇവിടെ ജോലിയിൽ തുടരുന്നുണ്ട്.ഇവർക്കും ബന്ധുക്കളെ എത്തിക്കാൻ അനുമതി ഉണ്ടാകുമോ എന്ന ചോദ്യത്തിനു മറുപടിയായാണ്‌ അൽ ബേക്കർ ഇക്കാര്യം.

ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിനാണ്‌ ഖത്തർ വീസാ രഹിത സന്ദർശനാനുമതി നൽകുന്നത്‌. എന്നാൽ അത്‌ എതിരാളികൾക്ക്‌ രാജ്യത്തേക്കെത്തുവാനുള്ള അവസരമാക്കി മാറ്റില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഉൾപ്പെടെ 80 രാജ്യക്കാർക്ക്‌ നിലവിൽ ഖത്തറിൽ വീസാ രഹിത സന്ദർശന സൗകര്യം ഉണ്ടെങ്കിലും ഇതിൽ ഉൾപ്പെടാത്ത രാജ്യങ്ങൾക്കാവും ഈ അവസരം കൂടുതൽ ഗുണം ചെയ്യുക.